പയ്യോളി : പയ്യോളിയില്‍ വ്യാഴാഴ്ച വൈകീട്ട് തെറ്റായ ദിശയില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ പരിക്കേറ്റു. ഇരിങ്ങൽ കുന്നത്താംകുഴി സംഗീത് (24) ആണ് അപകടത്തിപ്പെട്ടത്. സംഗീതിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അമൃത ബസാണ് ബൈക്കിലിടിച്ചത്.
സർവീസ് റോഡ് ഒഴിവാക്കി നിർമാണത്തിലുള്ള ആറുവരിപാതയിലൂടെ വരികയായിരുന്നു ബസ്. ബസിനടിയിലായ ബൈക്കിനെ വലിച്ചിഴക്കുകയുമുണ്ടായി.ക്ഷുഭിതരായ നാട്ടുകാർ റോഡ് തടത്തതോടെ ഏറേ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. അപകടമുണ്ടാക്കിയ ബസ്സിെൻറ ചില്ലുകൾ തകർന്ന നിലയിലാണുള്ളത്. പയ്യോളി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.