പയ്യോളിയിൽ നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും ഉന്നത വിജയികളെ ആദരിക്കലും

news image
Sep 13, 2025, 5:28 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി രണ്ടാം ഗേറ്റ് നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് കുടുംബാംഗങ്ങളുടെ മ്യൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, ഇഷ്ടിക പിടുത്തം, സുന്ദരിക്ക് പൊട്ടു തൊടൽ, പുരുഷന്മാരുടെ സാരി ഉടുക്കൽ, കുട്ടികളുടെ മുട്ടായി പെറുക്കൽ, തുടങ്ങിയവ അരങ്ങേറി. വിജയിച്ച മുഴുവൻ കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ വിതരണo ചെയ്തു. കൂടാതെ പായസം വിതരണവും ഉണ്ടായിരുന്നു .

ഇരുപത്തിയാറാം ഡിവിഷൻ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എം ബി ബി എസ് ബിരുദം നേടിയ ഡോക്ടർ സാലിമ അബ്ദുൾ നസീർ, ബി ഡി എസ് ബിരുദം നേടിയ ഡോക്ടർ ഫാത്തിമത്തു ജിഷാന, 2025 നീറ്റ് എക്സാമിൽ റാങ്ക് ജേതാവായ മുഹമ്മദ് ആദിൽ റിഹാൻ, പതിനാലാമത് നാഷണൽ അറ്റ്ലക്സിൽ ചാമ്പ്യൻഷിപ്പ് നേടിയ നിവേദ് ടി പി, 2024/25 വർഷത്തെ യു എസ് എസ് ജേതാക്കൾ ആയ ഹൃദ്യ വി ആർ, അലയ്ന എസ് ദിനേശ്, എന്നിവർക്ക് വാർഡ് കൗൺസിലർ എ പി റസാഖ് ഉപഹാരം നൽകി. ചടങ്ങിൽ നാട്ടു കൂട്ടം പ്രസിഡന്റ്‌ എൻ കെ കാളിദാസൻ, സവാദ് വയരോളി, എ പി റസാഖ്, ടി പി നാണു, പി വി ഇബ്രാഹിം, എം കെ ഇബ്രാഹിം, കെ കെ മൊയ്‌ദീൻ,   താജുദ്ധീൻ, മമ്മു കെ കെ, വി എം ഇസ്മായിൽ, കെ വി റസാഖ്, റാബിയ മൊയ്‌തു, പ്രേമി ചന്ദ്രൻ, ബിജു വടക്കേയിൽ, ലത്തീഫ് ലുബുനാസ്, എന്നിവർ സംസാരിച്ചു. സി വി ഹാരിസ് സ്വാഗതവും, എ പി ഇസ്മായിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe