പയ്യോളി: സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച ബജറ്റ് മദ്യ മുതലാളിമാർക്കും കുത്തകകൾക്കും വേണ്ടിയുള്ളതാണ് എന്ന് ആരോപിച്ച് പയ്യോളിയിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് ബിജെപി പ്രതിഷേധിച്ചു. പ്രവർത്തകർ പ്രകടനമായെത്തി പയ്യോളി ബസ് സ്റ്റാൻഡിലാണ് ബജറ്റിന്റെ കോപ്പി കത്തിച്ചത്.
ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി പയ്യോളി മണ്ഡലം മുൻ പ്രസിഡണ്ട് എ കെ ബൈജു അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് വൈശാഖ്, മുൻ പ്രസിഡണ്ട് എസ് ആർ ജയികിഷ്, കെ സി രാജീവൻ, കെഎം ശ്രീധരൻ, ടി പ്രദീപൻ എന്നിവർ നേതൃത്വം നൽകി.