പയ്യോളിയിൽ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സിഐടിയു കൺവൻഷൻ; പ്രസിഡണ്ട്  ബിജു കളത്തിൽ, സെക്രട്ടറി ബിജീഷ്

news image
Apr 24, 2025, 2:55 pm GMT+0000 payyolionline.in

പയ്യോളി: ജില്ലാ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി ഐ ടി യു
കൊയിലാണ്ടി ഏരിയ കൺവൻഷൻ പയ്യോളി എ.കെ.ജി.മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എൽ.രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്  സി.അശ്വനീ ദേവ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി  എ.സോമശേഖരൻ സ്വാഗതം പറഞ്ഞു.

സി ഐ ടി യു ജില്ലാ സെക്രട്ടറി  കെ.കെ.മമ്മു, സി ഐ ടി യുപയ്യോളിഏരിയ സെക്രട്ടറി  കെ.കെ.പ്രേമൻ,  ബിജു കളത്തിൽ,  യു.വി.ബിജീഷ് എന്നിവർ സംസാരിച്ചു.
15 അംഗ പയ്യോളി ഏരിയ കമ്മറ്റി അംഗങ്ങളായി പ്രസിഡണ്ട്  ബിജു കളത്തിൽ, സെക്രട്ടറി  യു.വി.ബിജീഷ്, ട്രഷറർ-എൻ.പി.ഗിരീഷ് ബാബു എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്  ബിജു കളത്തിൽ

 

സെക്രട്ടറി  യു.വി.ബിജീഷ്

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe