പരമത വിദ്വേഷത്തിനെതിരെ നടപടി വേണം : കെ എന്‍ എം

news image
Jan 20, 2026, 6:44 am GMT+0000 payyolionline.in

കൊയിലാണ്ടി:  വിവിധ മത വിഭാഗങ്ങൾക്കിടയിൽ സഹിഷ്ണുതയും പരസ്പര ബഹുമാനവും നിലനിൽക്കുന്ന കേരളത്തിൽ മുമ്പൊന്നുമില്ലാത്ത രൂപത്തിൽ പരമത വിദ്വേഷ പ്രചാരണം നടക്കുന്നത് ഏറെ ആശങ്കാജനകമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് നിമിത്തമാകുന്ന ഇത്തരം പ്രചാരണത്തിന് പിന്നിൽ എത്ര വലിയവരായാലും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം ആവശ്യപ്പെട്ടു.

 

സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സി.കെ.പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി മുഖ്യ ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ, ടി.പി.മൊയ്തു വടകര, ടി.വി.അബ്ദുൽ ഖാദർ, വി.അബ്ദുറഹ്മാൻ, കീപ്പോടി മൊയ്തീൻ, എൻ.കുഞ്ഞബ്ദുല്ല മാസ്റ്റർ, കോച്ചേരി അബ്ദുൽ കരീം സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാർ വാർഷിക പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത 6 മാസത്തെ പദ്ധതികൾക്ക് സംഗമം രൂപം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe