കോഴിക്കോട്: എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന പരിണാമ സിദ്ധാന്തം ചർച്ചയാകുന്ന പൊതു സംവാദ പരിപാടി ‘ജീനോൺ’ ഒക്ടോബർ 12ന് കോഴിക്കോട് സംഘടിപ്പിക്കും. സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശ്, ഡോ. ദിലീപ് മമ്പള്ളിൽ, ഡോക്ടർ പ്രവീൺ ഗോപിനാഥ് എന്നിവർക്ക് പുറമേ മോഡറേറ്ററായി ടി ആർ ആനന്ദും എത്തും.
പൊതു സംവാദ പരിപാടിയിൽ പാനലിസ്റ്റുകളോട് ആർക്കും നേരിട്ട് സംശയങ്ങൾ ചോദിക്കാം. മികച്ച ചോദ്യത്തിന് 5,000 രൂപ സമ്മാനത്തുകയും ലഭിക്കും. എസൻസ് ഗ്ലോബൽ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസ്’24 ലാണ് ജീനോൺ അരങ്ങേറുന്നത്. ഒക്ടോബർ 12ന് കോഴിക്കോട് സ്വപ്നനഗരിയിലുള്ള കാലിക്കറ്റ് ട്രെയ്ഡ് സെന്ററിലാണ് പരിപാടി നടക്കുന്നത്.