പാകിസ്‌താന്റെ വ്യോമപാത വിലക്ക്: സർവിസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ; ഗൾഫ് സർവിസുകൾ രണ്ട് മണിക്കൂർ വൈകും

news image
Apr 25, 2025, 2:09 am GMT+0000 payyolionline.in

ദുബൈ: പാകിസ്താൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് വ്യോമപാത വിലക്കിയ നടപടി വിമാന സർവിസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ, ഗൾഫിലേക്ക് ഉൾപ്പെടെയുള്ള സർവിസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു.

 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഇന്ത്യൻ വിമാന കമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്. ഈ തിരുമാനം വിമാന സർവിസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. മിഡിലീസ്റ്റ്, യു.കെ, യൂറോപ്പ്, നോർത്ത് അമേരിക്ക സർവിസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. ഇതുമൂലം യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് എയർ ഇന്ത്യ ഖേദം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe