പാരാബാഡ്മിൻ ടൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നിധിനെ മുചുകുന്ന് ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റി ആദരിച്ചു

news image
Jul 21, 2024, 5:28 pm GMT+0000 payyolionline.in

 

മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന അന്തർദേശീയ പാരാബാഡ്മിൻ ടൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ മുചുകുന്ന് സ്വദേശി നിധിൻ കെ.ടി.യെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു.

ക്ഷേത്ര മുറ്റത്ത് നടന്ന യോഗത്തിൽ പ്രസിഡണ്ട് എൻ.ടി. കൃഷ്ണൻ നിധിനെ പൊന്നാടയണിയിച്ചു. രക്ഷാധികാരി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉപഹാരം സമർപ്പിച്ചു കൊണ്ട് സംസാരിച്ചു. ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായി  നവമ്പറിൽ നടക്കുന്ന അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ധനസമാഹരണത്തിലേക്കുള്ള ആദ്യ സംഭാവന എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നവീകരണ കമ്മിറ്റി ഖജാൻജിയായ രവീന്ദ്രൻ ടി.കെ സ്വീകരിച്ചു.

കൺവീനർ പ്രേമരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എൻ.ടി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു. രാധാകൃഷൻ, രാജൻ പുത്തൻ പുരയിൽ, രവീന്ദ്രൻ പി എന്നിവർ സംസാരിച്ചു. നിതിൻ കെ.ടി. ആദരവിന് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe