തിക്കോടി ∙ കർഷക സംഘം, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, പുരോഗമന കലാ സാഹിത്യ സംഘം, കൈരളി ഗ്രന്ഥശാല തിക്കോടി എന്നിവയുടെ നേതൃത്വത്തിൽ “ഞങ്ങൾ പാലസ്തീൻ ജനതക്കൊപ്പം” എന്ന മുദ്രാവാക്യത്തോടെ പാലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
പരിപാടി ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. കളത്തിൽ ബിജു അദ്ധ്യക്ഷത വഹിച്ചു. ദീപ ഡി. ഓൾഗ, ഡോ. ആർ. കെ. സതീഷ് എന്നിവർ പ്രസംഗിച്ചു. പി. കെ. ശശികുമാർ സ്വാഗതം പറഞ്ഞു.