പാല്‍ ഉല്‍പ്പാദനത്തില്‍ കേരളം ലക്ഷ്യമിടുന്നത് പഞ്ചാബിനൊപ്പമെത്താന്‍: മന്ത്രി ചിഞ്ചുറാണി

news image
Sep 27, 2025, 4:51 pm GMT+0000 payyolionline.in

മേപ്പയ്യൂർ:പാല്‍ ഉല്‍പ്പാദനക്ഷമതയില്‍ രാജ്യത്ത് പഞ്ചാബിനൊപ്പമെത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മേപ്പയ്യൂര്‍ ടി കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഡിജിറ്റല്‍വത്കരണത്തിന്റെ ഭാഗമായി വെറ്ററിനറി രംഗത്ത് ഇ-സംവിധാനത്തിന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മേപ്പയ്യൂരിൽ നടന്ന ജില്ലാ ക്ഷീര സംഗമം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കേരള കോ-ഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, ഡയറക്ടര്‍ പി ശ്രീനിവാസന്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രശ്മി, പ്രസന്ന, കെ.കെ അനിത, ക്ഷീര കര്‍ഷക പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗോസുരക്ഷാ ക്യാമ്പ്, ഡെയറി എക്സ്പോ, സഹകരണ ശില്‍പശാല, ആത്മ കിസാന്‍ ഗോഷ്ഠി, വ്യക്തിത്വ വികസന ക്ലാസ്, ക്ഷീര കര്‍ഷക സെമിനാര്‍, ഡെയറി ക്വിസ്, കലാസന്ധ്യ, നാട്ടിലെ ശാസ്ത്രം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe