പയ്യോളി : മണിപ്പൂർ അക്രമം, മഅദനി, ഏക സിവിൽ കോർട്ട്, ഗ്യാൻവ്യാപി എന്നീ വിഷയങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് പി.ഡി.പിയുടെ ‘ജനാധിപത്യ സംരക്ഷണ സമ്മേളനവും, റാലിയും’ പയ്യോളിയിൽ നാളെ വൈകുന്നേരം 5 മണിക്ക് ബീച്ച് റോഡിൽ നടക്കും. പി.ഡി.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനവും, റാലിയും സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് ഉത്ഘാടനം ചെയ്യും. ടി.എ. മുഹമ്മദ് ബിലാൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്ന് പിഡിപി മണ്ഡലം ഭാരവാഹികൾ അറിയിച്ചു.