നന്തിബസാർ: മാറി വരുന്ന വിദ്യാഭ്യാസ പ്രവണതകളെ പൊതു സമൂഹം അടുത്തറിയണമെന്നും മത്സരങ്ങളുടെ കാലത്ത് സാധ്യമായ തൊഴിലുകൾ നേടിയെടുക്കാൻ ആവശ്യമായ പരിശീലനങ്ങൾക്ക് അവസരമൊരുക്കണമെന്നും ഡോ. ഇസ്മാഈൽ മുജദ്ദിദി പ്രസ്താവിച്ചു. തൊഴിൽ നൈപുണി ആർജിച്ചെടുത്താൽ വിദേശങ്ങളിലും നാട്ടിലും മെച്ചപ്പെട്ട അവസരങ്ങൾ കാത്തിരിക്കുന്നു. ആധുനിക വിവരവിനിമയ സങ്കേതങ്ങളെ അതിനായി ഉപയോഗപ്പെടുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലൂർ മുസ്ലിം അസോസിയേഷൻ നടത്തുന്ന അനുമോദന പരിപാടി പ്രശംസനീയമാണെന്നും ഇത്തരം കൂട്ടായ്മയ്ക്ക് സമൂഹത്തിന് മാർഗനിർദ്ദേശം നൽകുന്നതിൽ വലിയ പങ്ക് നിർവഹിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കടലൂർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന സംഗമം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.എ ച പ്രസിഡണ്ട് വി കെ കെ റിയാസ് അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറഖാദർ, മൊയ്തു കാളിയേരി, യാക്കൂബ് രചന, റഷീദ് മണ്ടോളി, റാഫി ദാരിമി, സജ്ന, സി കെ സുബൈർ, അമാന മുസ്തഫ .അഷറഫ് മുക്കാട്ട് ,കുഞ്ഞബ്ദുള്ള കക്കുളം ,ഇസ്മായിൽ കൊവ്വുമ്മൽ എന്നിവർ പ്രസംഗിച്ചു.
മുഴുവൻ വിജയികൾക്കുള്ള മെമൻ്റോ സി ഫാദ് ഇല്ലത്ത് അനസ് ആയ ടത്തിൽ മെയോൺ ഖാദർ ,ഹനീഫ നിലയെടുത്ത് ,അക്ബർ മുത്തായം യു.കെ ഹമീദ് ,ഷെരീക്ക് ,ഹമീദ് പുളിമുക്ക് ,ഇബ്രാഹിം കുട്ടി എരവത്ത് ,എ കെ മുഹമ്മദ്,എം.ടി ഫൈസൽ വിതരണം ചെയ്തു. ടി കെ നാസർ നന്തി സ്വാഗതവും.കെ.പി.മൂസ്സ നന്ദിയും പറഞ്ഞു