ആയഞ്ചേരി: റോഡി ലൂടെ കാൽനട യാത്ര പോലും പറ്റാത്ത ആയഞ്ചേരി തുടുക്കാടൻപൊയിൽ പുതിയേടത്തുതായ റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ് (ജേക്കബ്) ആയഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി.

കേരള കോൺഗ്രസ് (ജേക്കബ്) ആയഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്യുന്നു
കൂട്ടായ്മ താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്തു. രോഗികൾക്കും ,വിദ്യാർത്ഥികൾക്കും നടന്നുപോകാൻ പറ്റാത്ത വിധത്തിൽ ജനം ദുരിതം പേറുന്നു. എന്നിട്ടും ഗ്രാമപഞ്ചായത്ത് അംഗം ഈ കാര്യത്തിൽ ഫലപ്രദമായി ഇടപെടുന്നിലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി യൂസഫ് പള്ളിയത്ത്, അധ്യക്ഷത വഹിച്ചു. ഷഫീഖ് തറോപ്പൊയിൽ, പി.എം ഷുക്കൂർ, പി കെ സനീഷ്, എന്നിവർ സംസാരിച്ചു.