നന്തി ബസാർ: പുരോഗമന കലാസാഹിത്യ സംഘം നന്തി യൂണിറ്റ് സമ്മേളനം നന്തി പ്രകാശ്, നിധീഷ്, ആതിര പ്രകാശ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് ജനു നന്തി ബസാറിൻ്റെ അദ്ധ്യക്ഷതയിൽ
നാടകത്തിലെ സംഭാഷണം അവതരിച്ച് നാടകനടൻ നന്തി പ്രകാശും,
കവി വി. മധുസൂദനൻ നായരുടെ കവിത ചൊല്ലി കൊണ്ട് നിധീഷും, എന്ന് നിൻ്റെ മൊയ്തീൻ എന്ന സിനിമയിലെ പ്രശസ്തമായ ഒരു രംഗം അവതരിപ്പിച്ച് കൊണ്ട് മിമിക്രിസ്റ്റും, ആങ്കറും, ഗായകിയും, അഭിനേത്രിയുമായ ആതിര പ്രകാശും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
സംഘടനാ റിപ്പോർട്ട് പയ്യോളി മേഖലാ പ്രസിഡൻ്റ് ഡോ: ആര് കെ സതീഷ് അവതരിപ്പിച്ചു. പുതിയ കമ്മറ്റി പാനൽ അവതരിപ്പിച്ച് കൊണ്ട് മേഖലാ സെക്രട്ടറി മുദ്ര ചന്ദ്രനും,ആശംസ അറിയിച്ച് വി.വി.സുരേഷും സംസാരിച്ചു ഭാരവാഹികളായി അക്കമ്പത്ത് ബാബു (സെക്രട്ടറി),പ്രകാശൻ പി.കെ.(പ്രസിഡൻ്റ്)
ജോ: സെക്രട്ടറിമാർ പ്രദീപ് പി.കെ,മോളി പുറത്തൂട്ട്,
വൈസ് പ്രസിഡൻ്റ് മാർ മനോജ് വി.ടി,ആശാലത എന്നിവരെ തിരഞ്ഞെടുത്തു.
ചടങ്ങിന് സെക്രട്ടറി ഹമീദ് കടലൂർ സ്വാഗതവും,മനോജ് വി.ടി നന്ദിയും പറഞ്ഞു.