പുറക്കാട്: പറോളി നട വയലിനു സമീപം സ്വകാര്യ വ്യക്തി നിക്ഷേപിച്ച രാസവസ്തുക്കൾ അടങ്ങിയ ആറ് ചാക്ക് മാലിന്യങ്ങൾ പിടികൂടി. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിന്റെ യും തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെയും നേതൃത്വത്തിൽ നാട്ടുകാരാണ് മാലിന്യങ്ങൾ പിടികൂടിയത്.
ചാക്ക് കെട്ടുകൾ പരിശോധിച്ചതിൽ, മാലിന്യം നിക്ഷേപിച്ച വ്യക്തി പള്ളിക്കരയിലെ പ്രാര്‍ഥന വീട്ടില്‍ താമസിക്കും പിലാച്ചേരി രേണുകയാണെന്ന് വ്യക്തമായി. തുടർന്ന്, പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദും, പഞ്ചായത്തിലെ പ്രധാന പ്രതിനിധികളും, വാർഡ് മെമ്പർമാരായ ഷീബ പുൽപാണ്ടിയും വിബിത ബൈജുവും ചേർന്ന് വീട്ടിലെത്തി, മാലിന്യങ്ങൾ അവരുടെ നേതൃത്വത്തിൽ തന്നെ നീക്കം ചെയ്യിച്ചു. കൂടാതെ, രേണുകയ്ക്ക് അമ്പതിനായിരം രൂപ പിഴ ചുമത്തി.
പിഴ ഈടാക്കിയതിന് ശേഷം മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ ഓർഡർ ചെയ്തു. മാലിന്യങ്ങൾ നിക്ഷേപിച്ചത് സമയബന്ധിതമായി കണ്ടെത്തി പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിട്ടുള്ള പറാണ്ടിരമേശൻ, പി.കെ. സത്യൻ, പൂഴിപ്പുറത്ത് ഗണേശൻ, മാധവഞ്ചേരി ഫൈസൽ, പറാണ്ടിതാഴെ വിനോദൻ എന്നിവരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.