പുറക്കാട് സി.എച്ച്. സോഷ്യൽകൾച്ചറൽ സെൻ്റെർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെയും പത്മിനി ടീച്ചറെയും ആദരിച്ചു

news image
Oct 7, 2024, 12:19 pm GMT+0000 payyolionline.in

പയ്യോളി : മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെയും ഭാര്യ പത്മിനി ടീച്ചറെയും  സി.എച്ച്. സോഷ്യൽകൾച്ചറൽ സെൻ്റെർ പുറക്കാടിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു . മദ്യവിരുദ്ധപോരാട്ടത്തിൻ്റെ ഭാഗമായി മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ നാനൂറ് ദിവസത്തിലധികമായി തുടരുന്ന അനശ്ചിതകാലസമരത്തിന് ഇയ്യച്ചേരിയും കുടുംബവും  നേതൃത്വം കൊടുക്കുന്നത്  മുൻനിർത്തിയാണ്  ആദരവ് സംഘടിപ്പിച്ചത്.

മദ്യനിരോധന സമിതി സംസ്ഥാന ജനറൽസെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെ  സി.എച്ച്. സോഷ്യൽകൾച്ചറൽ സെൻ്റെർ പുറക്കാടിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു .

ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു . സി.ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു . കെ.പി. ഷർഷാദ് മാസ്റ്റർ ക്ലാസെടുത്തു . ടി.വി. അമ്മാട്ടി , സി.കുഞ്ഞാമു , സമദ് എളവന , ആർ.ഷിബിലി എന്നിവർ സംസാരിച്ചു . കെ. എം. അബൂബക്കർ മാസ്റ്റർ സ്വാഗതവും കെ.സിറാജ് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe