പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

news image
Apr 19, 2026, 4:02 am GMT+0000 payyolionline.in

പേരാമ്പ്ര: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശി പാലോളിപ്പറമ്പ് സിദ്ധാർത്ഥ് (15) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ പാലേരി കൂനിയോട് പുഴയിലെ താന്തോന്നി കടവിലായിരുന്നു അപകടം.

​ബാലന്റെയും ഷിജിയുടെയും മകനായ സിദ്ധാർത്ഥ്, കൂനിയോട്ടെ ബന്ധുവീട്ടിൽ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. തുണി അലക്കാനായി പുഴയിൽ പോയ അമ്മയ്ക്കൊപ്പമാണ് സിദ്ധാർത്ഥും കടവിൽ എത്തിയത്. കുളിക്കുന്നതിനിടെ വിദ്യാർത്ഥി ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി സിദ്ധാർത്ഥിനെ വെള്ളത്തിന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു സിദ്ധാർത്ഥ്. ഷിബിന ഏക സഹോദരിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe