തിക്കോടി: തിക്കോടി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ 2024-25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ചെണ്ടുമല്ലി പൂ കൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ജമീല സമദ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കൃഷി കൂട്ടങ്ങൾ, കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ എന്നിവർക്ക് സൗജന്യ നിരക്കിൽ വിതരണം ചെയ്ത ഓറഞ്ച് മഞ്ഞ നിറത്തിലുള്ള അത്യുൽപാദന ശേഷിയുള്ള മുപ്പതിനായിരത്തോളം ചെണ്ടുമല്ലി തൈകളാണ് ഓണത്തിനായി വിളവെടുപ്പിന് ഒരുങ്ങി നിൽക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പ്രനില സത്യൻ , ആർ വിശ്വൻ ,കെ ടി ഷക്കില , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ എം. ടി അബ്ദുള്ളക്കുട്ടി, ബിനു കരോളി, അബ്ദുൽ മജീദ് വി കെ , ദിബിഷ കെ , ജിഷ കാട്ടിൽ, ഷീബ പുൽപ്പാണ്ടി , സൗജത്ത്, വിബിത, സി. ഡി. എസ് ചെയർപേഴ്സൺ പുഷ്പ, കൃഷി അസിസ്റ്റന്റ് ശ്രീരാജ് പി ,ബ്ലോക്ക് കോ ഓർഡിനേറ്റർ അർജുൻ, സി ഡി എസ് മെമ്പർമാർ,എം ജി എന്‍ ആര് ഇ ജി എസ് എ ഇ അനുശ്രീ, ഓവർ സിയർ ശ്രേയ, അഗ്രി സി ആർ പി ഷാഹിദ പി പി എന്നവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജെ എൽ ജി അംഗങ്ങളും പങ്കെടുത്തു. ജെ എൽ ജി അംഗം ശാമിനി നന്ദി പറഞ്ഞു.