കോഴിക്കോട്: ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്. കോഴിക്കോട് പേരാമ്പ്ര പാലേരി സ്വദേശി കൂനിയോട് ചെറുവലത്ത് ജയപ്രകാശ്(54) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മറ്റാരുമില്ലാത്ത സമയം മനസ്സിലാക്കി എത്തിയ പ്രതി വയോധിക താമസിച്ചിരുന്ന വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. തിങ്കളാഴ്ച ബന്ധുക്കളാണ് ഇതുസംബന്ധിച്ച് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം മുയിപ്പോത്ത് വച്ച് ഇന്‍സ്പെക്ടര്‍ ജംഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
പേരാമ്പ്രയിൽ നടുക്കുന്ന സംഭവം; മറ്റാരുമില്ലാത്ത ഉച്ച സമയത്ത് വീട്ടിൽ കയറി 85കാരിയെ പീഡിപ്പിച്ച 54കാരൻ പിടിയിൽ

Oct 22, 2025, 5:18 am GMT+0000
payyolionline.in
കുതിപ്പിന് അന്ത്യം, സ്വർണവില മൂക്കു കുത്തി താഴേക്ക്; ഇന്ന് മാത്രം കുറഞ്ഞത് 24 ..
കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധ ..