പേരാമ്പ്രയിൽ വനിതാ ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണവും കൺവെൻഷനും

news image
Jan 10, 2026, 1:22 pm GMT+0000 payyolionline.in

പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ് എ.കെ ബാലൻ്റെ പ്രസ്താവനയെ അനുകൂലിച്ച ബിജെപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ടിൻ്റെ തെളിവാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് പറഞ്ഞു.

പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് പേരാമ്പ്ര നിയോജക മണ്ഡലം വനിതാലീഗ് നൽകിയ സ്വീകരണവും കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മലയാളികൾ മറക്കാൻ ശ്രമിക്കുന്ന മാറാട് കലാപം ഓർമ്മപ്പെടുത്തി വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ട് തട്ടാനുള ശ്രമമാണ് സി.പി എം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം വനിതാലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അധ്യക്ഷയായി.

ചങ്ങരോത്ത്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ വാഴയിലിനെ സി.പി.എ അസീസ് ആദരിക്കുന്നു

നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ആർ.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി . സി.എച്ച് ഇബ്രാഹിം കുട്ടി, എം കെ സി കുട്യാലി, സൗഫി താഴക്കണ്ടി, സൽമ നൻമനക്കണ്ടി, എ.വി സക്കീന, കുഞ്ഞയിഷ ചേനോളി, സീനത്ത് തറമ്മൽ, ഫാത്തിമത്ത് സുഹറ, എം.എം ആയിഷ എന്നിവർ സംസാരിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ വാഴയിൽ, തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അസീഫ പടന്നയിൽ, പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വഹീദ പാറേമ്മൽ, അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സീനത്ത് വടക്കയിൽ, സ്റ്റിജ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ നാസിദ വി കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി മുംതാസ്, ജംഷിയ, എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe