പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടിയും ശരീരത്തിലെ മറ്റ് അസ്ഥികളും വേറിട്ട നിലയിലാണ് കാണപ്പെട്ടത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഏതാണ്ട് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രദേശത്തുനിന്ന് മുൻപ് കാണാതായ ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണൻ എന്നയാളുടേതാണ് ഈ അസ്ഥികൂടം എന്നാണ് നിലവിൽ സംശയിക്കുന്നത്. സംഭവസ്ഥലത്ത് പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ദ്ധരും എത്തി വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്.
