​പൊയില്‍ക്കാവ് കൊലപാതകം: ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

news image
Jun 20, 2026, 10:21 am GMT+0000 payyolionline.in

കൊയിലാണ്ടി: പൊയില്‍ക്കാവില്‍ മധ്യവയസ്‌കയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൊയില്‍ക്കാവ് നാലുസെന്റ് കോളനിയിലെ സുധയാണ് ഇന്ന് പുലര്‍ച്ചെ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പി.കെ. കുട്ടിക്കൃഷ്ണനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

​മരംവെട്ടു തൊഴിലാളിയായ കുട്ടിക്കൃഷ്ണന്‍ തന്റെ പണിയായുധം ഉപയോഗിച്ച് സുധയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

​പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു:

​സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍: 9497987193

​സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്: 9497980798

​കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍: 04962620236

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe