കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡിൽ വടകര ഡിവൈഎസ്പി വിനോദ് കുമാർ അഭിവാദ്യം സ്വീകരിച്ചു. കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് മെൽബിൻ ജോൺ, കൊയിലാണ്ടി എസ് ഐ ബിജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിരമിക്കുന്ന അധ്യാപകരായ മനോജ് കുമാർ സുനിൽകുമാർ,അനിതകുമാരി,യമുന എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാർത്തിക്ക്, അനുഷ്ക എന്നിവർ സാരഥ്യം വഹിച്ച പരേഡിൽ കൃഷ്ണ, ലാൽവിൻ എന്നിവർ ഒന്നും രണ്ടും പ്ലറ്റൂണുകളെ നയിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടേഴ്സ് ആയ മണികണ്ഠൻ, മവ്യ, സിപിഒ സുജിത്ത് മാസ്റ്റർ, ലീൻസി ടീച്ചർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.