പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ആന്തട്ട സ്കൂളിന് 114 പുസ്തകങ്ങൾ കൈമാറി

news image
Nov 8, 2023, 4:42 am GMT+0000 payyolionline.in

കൊയിലാണ്ടി: മലയാളം അച്ചടിയുടെ പിതാവ് ബെഞ്ചമിൻ ബെയ്ലിയുടെ ജൻമദിനവും പ്രിന്റേഴ്സ് ഡേയുമായ നവംബർ ഏഴിന് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി, പയ്യോളി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആന്തട്ട ഗവ.യു.പി.സ്കൂൾ ലൈബ്രറിക്ക് 114 പുസ്തകങ്ങൾ സമർപിച്ചു. പ്രസിഡണ്ട് ഇ.എം.രാജീവനും സെക്രട്ടറി കെ. പുഷ്പരാജും പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. വി.കെ. സരോഷ്, കെ. ഷിംന , രാജേഷ് പി.ടി.കെ, എ.കെ. രോഹിണി, ഡോ. രഞ്ജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe