കോഴിക്കോട്: 2008 ൽ രജിസ്റ്റർ ചെയ്ത പേരാമ്പ്ര സ്റ്റേഷൻ പരിധിയിൽപ്പെട്ട ബലാത്സംഗ കേസിൽ ജാമ്യം വാങ്ങി ഒളിവിൽ പോയ പ്രതി പത്തുവർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ അരയിൽ കണ്ടം കുട്ടിച്ചാൽ ഷംസുദ്ദീൻ (55) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.
കോടതിയിൽ നിന്ന് ജാമ്യം വാങ്ങിയ പ്രതി പിന്നീട് പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. കാസർകോട് ഭാഗത്ത് പ്രതിയുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് കഴിഞ്ഞദിവസം കാസർകോട് ജില്ലയിലെ ബേക്കലിലെ മൗവ്വൽ എന്ന സ്ഥലത്ത് നിന്നാണ് തന്ത്രപരമായി പിടികൂടിയത്.
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ സന്തോഷ് എംഎയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ഫിറോസ് ഒ.ടി, പ്രൊബേഷൻ എസ്ഐ ബിജു വിജയൻ, എസ് സി പി ഓ സുനിൽകുമാർ സി എം, സി പി ഓ അനുരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.