കൊടുവള്ളിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

news image
Mar 4, 2024, 9:11 am GMT+0000 payyolionline.in

കൊടുവള്ളി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിതേഷ് (40) നെയാണ് ഇന്ന് രാവിലെ ബാലുശ്ശേരി ഇയ്യാടുള്ള വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു. 2012 എം എസ് പി ബാച്ച് ഉദ്യോഗസ്ഥനാണ് മരിച്ച ജിതേഷ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe