കീഴരിയൂർ: കവി, നാടക രചയിതാവ്, നാടൻ പാട്ടു കലാകാരൻ, ഫോക്ളോറിസ്റ്റ്, കോൽക്കളി ആശാൻ, തുടി, ചെണ്ട വാദകൻ, സാമൂഹിക -സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന, അംബേദ്കർ ദേശീയ പുരസ്കാരം അടക്കം 22ഓളം അവാർഡുകൾ ലഭിക്കുകയും ആനുകാലികങ്ങളിൽ കഥ, കവിത എന്നിവ എഴുതി വരികയും ചെയ്യുന്ന ബാബുരാജ് കീഴരിയൂർ ന് മേലടി ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എം രവീന്ദ്രൻ ഐക്യ ദാർഢ്യ പുരസ്കാരം നൽകി ആദരിച്ചു. മേലടി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് ഐക്യ ദാർഢ്യ പക്ഷാചരണ സെമിനാറിനോടനുബന്ധിചായിരുന്നു പുരസ്കാര വിതരണം. ചടങ്ങിൽ മേലടി ബ്ലോക്ക് മെമ്പർ സുനിത ബാബു അദ്യക്ഷത വഹിച്ചു. എം എം രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷൈലേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. ടി രാജൻ സ്വാഗതം പറഞ്ഞു. മേലടി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ അബ്ദുൽ അസീസ് ടി ഐക്യ ദാർഢ്യ സന്ദേശം നൽകി. എസ് സി പ്രമോട്ടർ അപർണ പി ടി നന്ദി പറഞ്ഞു.