ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിന് അനുമോദനം

news image
Jul 23, 2026, 1:41 pm GMT+0000 payyolionline.in

പയ്യോളി: കേരള ബാലസാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ മിഥുന സജിനെ സി.പി.ഐ.എം 24-ാം മൈൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി. ഷിബു മിഥുന സജിന് ഉപഹാരം കൈമാറി.

വിനോദൻ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ 24-ാം മൈൽ ബ്രാഞ്ച് സെക്രട്ടറി എൻ.ടി. അതുൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ആർ.കെ. രാധാകൃഷ്ണൻ, സിന്ധു, ശിവാനന്ദൻ, അർജുൻ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു. ബിജു നാഗത്തിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe