കൊച്ചി: മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ് (25) ഇന്ന് രാവിലെ ജീവനൊടുക്കിയത്. സുഹൃത്തുക്കൾ മാത്രമുള്ള സ്വകാര്യ അക്കൗണ്ടിലാണ് യുവാവ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നതായാണ് വീഡിയോയിൽ പറയുന്നത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വീഡിയോയിലുണ്ട്. ഫയർ ഫോഴ്സും പോലീസുമെത്തി നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി കളമശ്ശേരി പോലീസ് അറിയിച്ചു.
ബാല്യകാലത്തെ മാനസിക വിഷമങ്ങൾ തുറന്നുപറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തു; കളമശ്ശേരി സ്വദേശിയായ യുവാവ് പുഴയിൽ ചാടി മരിച്ചു
Aug 13, 2026, 7:38 am GMT+0000
payyolionline.in
പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോംപറ്റീഷൻ കമ്മിഷന് മുന്‍ ..
ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപ ..
