മധുര : സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഡിഎംകെ പോര് കനക്കുന്നു. ബിജെപി ജില്ലാ സെക്രട്ടറി എസ്.ജി സൂര്യയുടെ അറസ്റ്റ് പ്രതികാരം നടപടിയെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിപക്ഷ ഐക്യം ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന് എം.കെ.സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയിൽ നിന്നും ഇഡി കസ്റ്റഡി ഉത്തരവ് ഒപ്പിട്ടു വാങ്ങി.
തമിഴ്നാട് ബിജെപിയുടെ യുവ മുഖങ്ങളിൽ ഒന്നായ എസ്.ജെ സൂര്യയുടെ അറസ്റ്റിലാണ് വിവാദം പുകയുന്നത്. വ്യാജ വിവാദം പുകയുന്നത്. വ്യാജ വിവരങ്ങൾ ഉപയോഗിച്ച് സിപിഎം എംപി എസ് . വെങ്കിടേശ്വരനെ അപമാനിച്ചു എന്നാണ് കേസ്. ഡിഎംകെയുടെയും , കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് എസ്.ജി സൂര്യ ശ്രമിച്ചതെന്നും സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ കോയമ്പത്തൂരിൽ നടന്ന ഡിഎംകെ പ്രതിഷേധ റാലിക്ക് പിന്നാലെ, പ്രതിപക്ഷ ഐക്യം ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാന അണിയാകുമെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തിരുന്നു.
പിന്നാലെ ഉണ്ടായ അറസ്റ്റ് സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിലുള്ള പ്രതികാരം നടപടി എന്നാണ് ബിജെപി നിലപാട്.
മധുരയുലെ സിപിഎം നേതാവ് ശുചീകരണ തൊഴിലാളിയെ നിർബന്ധിച്ച് മാലിന്യക്കുളത്തിൽ ഇറക്കിയെന്നും പിന്നീട് അയാൾ മരണപ്പെട്ടു എന്നും എസ്.ജി സൂര്യ ട്വിറ്റ് ചെയ്തിരുന്നു. മധുര എം.പി എസ്.വെങ്കിടേശ്വരൻ ഇതിൽ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ഇത് വ്യാജ വാർത്തയാണെന്ന് ആരോപിച്ച് സിപിഎം മധുര ജില്ലാ സെക്രട്ടറിയാണ് പരാതി നൽകിയത്. ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രി അറസ്റ്റിലായ സൂര്യയെ മധുര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. അതിനിടെ കാവേരി ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയിൽ നിന്നും ഇഡി കസ്റ്റഡി ഉത്തരവ് ഒപ്പിട്ട് വാങ്ങി. ഇന്നലെ ആരോഗ്യ കാരണങ്ങളാൽ ഉത്തരവിൽ ഒപ്പുവെക്കാൻ മന്ത്രി വിസമ്മതിച്ചിരുന്നു.