പയ്യോളി : വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ബോട്ട് ജെട്ടി പുതുക്കി വയോജനങ്ങൾക്ക് വേണ്ടി ഓപ്പൺ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കണമെന്ന് സി.പി.ഐ കോട്ടക്കൽ ബ്രാഞ്ച് സമ്മേളനം നഗരസഭയോട് ആവശ്യപ്പെട്ടു. ജെട്ടിയിലെ കെട്ടിടങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും ലഹരി വിൽപ്പന കേന്ദ്രമായി മാറുകയുമാണെന്ന് സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പട്ടുവയൽ ശ്രീധരൻ (ചെത്തിൽ താര സ്മൃതി മഹൽ) നഗറിൽ നടന്ന സമ്മേളനം ജില്ലാ കൗൺസിൽ മെമ്പർ ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. എം.ടി. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ഇരിങ്ങൽ അനിൽ കുമാർ പതാക ഉയർത്തി. കെ.എൻ. നിഷ രക്തസാക്ഷി പ്രമേയവും പ്രജിത്ത് ടി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ. ശശിശൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽ കുമാർ, ലിജീഷ് പി.കെ., സുനിൽകുമാർ പി.ടി. എന്നിവർ സംസാരിച്ചു. പ്രസാദ് ഉപലക്കൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം.ടി. ചന്ദ്രൻ സ്വാഗതവും, പ്രജിത്ത് നന്ദിയും രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി എം.ടി. ചന്ദ്രനെ സെക്രട്ടറിയായും പ്രസാദ് ഉപ്പാലയ്ക്കാനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു.