പയ്യോളി: കടുത്ത ജലക്ഷാമവും വരൾച്ച അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക അകറ്റി കൊണ്ട് മാത്രമെ ബ്ലൂവെറി വിഷയത്തിൽ തീരുമാനപ്പെടുക്കാവൂ എന്ന് ആർജെ ഡി നേതാവും നിയമസഭാ കക്ഷി നേതാവുമായ കെ.പി.മോഹനൻ എം.എൽ എ അഭിപ്രായപ്പെട്ടു. ജനങ്ങളെ ബാധിക്കുന്ന വിഷയത്തെ സംബന്ധിച്ച് മുന്നണിയിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ സോഷ്യലിസ്റ്റും, സഹകാരിയുമായിരുന്ന എം പി കുഞ്ഞിരാമന്റെ പത്തൊൻമ്പതാമത് ചരമവാർഷിക ദിനത്തിൽ ആർ. ജെ. ഡി പയ്യോളി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നാത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ആർ. ജെ. ഡി. പയ്യോളി മുൻസിപ്പൽ പ്രസിഡണ്ട് പി.ടി. രാഘവൻ അദ്ധ്യക്ഷനായി. ചടങ്ങിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ് ബാബു, പുനത്തിൽ ഗോപാലൻ മാസ്റ്റർ, കെ.വി.ചന്ദ്രൻ, എം.ടി. നാണു മാസ്റ്റർ, എന്നിവർ സംസാരിച്ച ചടങ്ങിന് മോഹൻദാസ് പി.പി.സ്വാഗതവും, മഹിള ജനത പയ്യോളി മുൻസിപ്പൽ പ്രസിഡണ്ട് സിന്ധു ശ്രീശൻ നന്ദിയും പറഞ്ഞു.