മണിപ്പൂർ കൂട്ടക്കൊലക്ക് അറുതി വരുത്തുക : പേരാമ്പ്രയിൽ യൂത്ത് ഫ്രണ്ട് സ്നേഹ ജ്വാല തെളിയിച്ചു

news image
Jul 7, 2023, 2:08 pm GMT+0000 payyolionline.in

പേരാമ്പ്ര : മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിനു അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ സ്നേഹ ജ്വാല തെളിയിച്ചു. സംസ്ഥാന പ്രസിഡണ്ട് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രശ്നം അവസാനിപ്പിക്കാൻ കേന്ദ്ര ഗവർമെൻറ് കാല വിളമ്പം കൂടാതെ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ നേതാക്കളായ കെ. പി രാധാകൃഷ്ണൻ, രാജൻ വർക്കി, സലീം പുല്ലടി, മനോജ് ആവള, പ്രദീപ് ചോമ്പാല, തോമസ് പീറ്റർ, രാജേഷ് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe