മേപ്പയ്യൂർ: മേപ്പയ്യൂർ മങ്ങാട്ടുമ്മൽ പരദേവത ക്ഷേത്രോത്സവത്തിന് പ്രഭാത ഭക്ഷണമൊരുക്കി മാതൃകയായി മേപ്പയ്യൂർ ടൗൺ ജുമാ മസ്ജിദ് . മസ്ജിദ് ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിൽ സ്വീകരിച്ചു.
ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉനൈസ് ഖാസിമി, ഹോണസ്റ്റി ഇബ്രാഹിം, എം.എം അഷറഫ്, മൊയ്തി മിലൻ, മുജീബ് കോമത്ത്, സി.അസ്സൈനാർ, സി.കെ.ജലീൽ, ഇ.അബ്ദുള്ള എന്നിവരെ ക്ഷേത്ര രക്ഷാധികാരി സുരേഷ് മങ്ങാട്ടുമ്മൽ, സി.എം ബാലൻ, എം എം ബാബു, ആർ.കെ രമേശൻ, പറമ്പാട്ട് സുധാകരൻ, ടി.കെ പ്രഭാകരൻ, രാജൻ ഒതയോത്ത്,രാജേഷ് രയരോത്ത് എന്നിവർ നേതൃത്വം നൽകി.