കൊയിലാണ്ടി: മൽസ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം ചോമ്പാലിലും, ആയിരം കിലോയോളം ചെറു മത്സ്യങ്ങൾ പിടികൂടി. ബേപ്പൂരിൽ നിന്നും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് KL 07 MO 7418 മഹിദ എന്ന യാനവും ചോമ്പലയി ൽ നിന്ന് KL O7 അസർ എന്ന എന്ന യാനവുമാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും വടകര കോസ്റ്റൽ പോലീസും ചേർന്ന് പിടിച്ചെടുത്തത്. മത്സ്യ സമ്പത്തിന് വിനാശകരമായ രീതിയിലുള്ള ചെറു മത്സ്യബന്ധനം ചെറിയ വിഭാഗം മത്സ്യത്തൊഴിലാളിയുടെ ഭാഗത്തുനിന്ന് തന്നെ കണ്ടു വരുന്നത് പരിസ്ഥിതിക്കാഘാതവും മത്സ്യസമ്പത്ത് വൻ തോതിൽ കുറയാനുള്ള ഒരു പ്രധാന കാരണം ഇത്തരം ചെറുമത്സ്യബന്ധനം തന്നെയാണ് പ്രത്യേകിച്ച് കേരള കടൽ ത്തീരത്ത് കുറഞ്ഞു വരുന്ന മത്തി അയില ഇനത്തിൽ പെട്ട ചെറു മത്സ്യങ്ങളെ പിടിക്കുന്നത് ഭാവി മത്സ്യ ലഭ്യത കുറഞ്ഞു വരുന്നതിന് പ്രധാനമായും ഒരു കാരണമാണ്.
ഇത്തരം നിയമവിരുദ്ധം ആയിട്ടുള്ള മത്സ്യബന്ധനങ്ങൾ മത്സ്യത്തൊഴിലാളികൾ സ്വയം തന്നെ ഉപേക്ഷിക്കേണ്ടതാണെന്നും, അതോടൊപ്പം തോണിയും എൻജിനും ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ഫിഷറീസ് ഡിപ്പാർട്ട്മെൻററും .മറൈൻ എൻഫോഴ്സ് മെന്റ വിഭാഗവും കർശന നടപടികൾ . സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സുനീർ അറിയിച്ചു. ബേപ്പൂർ ഫിഷറീസ് മറൈൻ മറൈൻ എൻഫോഴ്സ് മെന്റ് GSI. രാജൻ. സിപിഒ ശ്രീരാജ്. റെസ്ക്യൂ കാർഡുമാരായ
വിഘ്നേഷ് താജുദ്ദീൻ എന്നിവരും ചോമ്പാലയിൽ നിന്നും വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് സി.പി.ഒ. പി.കെ..മിഥുൻ .. സി റെസ്ക്യൂ ഗാർഡുമാരായ വിഷ്ണു, പി.എസ്. ശരത്. ,വി.കെ.അഭിലാഷ്.വികെ ,അഭിഷേക്. എന്നിവർ എന്നിവർ ചേർന്നാണ് ചെറുമത്സ്യങ്ങൾ പിടികൂടിയത് മൽസ്യം മൽസ്യം കടലിലേക്ക് തള്ളി.