മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യരംഗത്തെ വെൻ്റിലേറ്ററിൽ ആക്കിയ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ കെ അനുരാഗ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിധിൻ വിളയാട്ടൂർ, റിഞ്ചു രാജ്, അരുൺ ശ്രേയസ്, അർഷിന എം എം, അഭിനന്ദ് നരക്കോട്, അഭിജിത്ത് ഇല്ലത്ത് താഴേ , ആനന്ദ് കീഴ്പ്പയ്യൂർ , ദേവാനന്ദ്, അശ്വിൻ രാജ് , സിദ്ധാർത്ഥ് എന്നിവർ നേതൃത്വം നൽകി.