മരുന്നുകളുടെ കാലാവധി കഴിഞ്ഞോ? വലിച്ചെറിയരുത് ! അവ മനുഷ്യനും പരിസ്ഥിതിക്കും ദോഷം ചെയ്യും; മുന്നറിയിപ്പുമായി കേന്ദ്രം

news image
Jul 10, 2025, 5:32 am GMT+0000 payyolionline.in

സാധാരണയായി നമ്മളിൽ പലരും ചെയ്യാറുള്ള ഒരു കാര്യമാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ). ചില മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷമാണെന്നാണ് മുന്നറിയിപ്പ്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിർദേശ പ്രകാരം ട്രമാഡോള്‍ ഉള്‍പ്പെടെ 17 തരം മരുന്നുകള്‍ കാലാവധി കഴിഞ്ഞാല്‍ മാലിന്യക്കൂമ്പാരത്തിലോ പൊതുഇടങ്ങളിലോ വലിച്ചെറിയരുതെന്നാണ്. ഇത്തരം മരുന്നുകൾ ശുചിമുറിയിലോ വാഷ്‌ബേസിനിലോ മാത്രം സ്‌കരിക്കണമെന്നാണ് നിര്‍ദേശം നൽകുന്നത്.

ഫെന്റനൈല്‍, ഫെന്റനൈല്‍ സിട്രേറ്റ്, ഡയാസെപാം, ബ്യൂപ്രെനോര്‍ഫിന്‍, ബ്യൂപ്രെനോര്‍ഫിന്‍ ഹൈഡ്രോക്ലോറൈഡ്, മോര്‍ഫിന്‍ സള്‍ഫേറ്റ്, മെത്തഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോകോഡോണ്‍ ബിറ്റാര്‍ട്രേറ്റ്, ടാപെന്റഡോള്‍, ഓക്‌സികോഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഓക്‌സികോഡോണ്‍, ഓക്‌സിമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, സോഡിയം ഓക്‌സിബേറ്റ്, ട്രാമഡോള്‍, മെഥില്‍ഫെനിഡേറ്റ്, മെപെരിഡിന്‍ ഹൈഡ്രോക്ലോറൈഡ് എന്നീ മരുന്നുകള്‍ക്കെതിരെയും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും നാഡി സംബന്ധമായ രോഗങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയുന്നതിനും വേണ്ടി നൽകുന്ന മരുന്നുകളാണ് ഇവ.

മണ്ണിനെയും വെള്ളത്തെയും മരുന്നുകളുടെ തെറ്റായ ഉപയോഗം മലിനമാക്കും. ഇതിലൂടെ മനുഷ്യരുടെയും പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാകും. ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ തെറ്റായി വലിച്ചെറിയുന്നത് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആന്റിബയോട്ടിക് പ്രതിരോധം ഉയർത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe