മലബാറിലെ ക്ഷേത്രങ്ങൾക്കുള്ള വർഷാസം ഉയർത്തണം: പെരുമാൾ സേവാ സംഘത്തിന്റെ പൊതുയോഗത്തിൽ ആവശ്യം

news image
Apr 22, 2025, 2:34 pm GMT+0000 payyolionline.in

കോഴിക്കോട് :  മലബാറിലെ ക്ഷേത്രങ്ങൾക്ക് അവയുടെ ഭൂമിയിൽ നിന്ന് ലഭിച്ചു വരുന്ന പാട്ടത്തിനും ധന സഹായത്തിനും ബദലായി കേരള ഗവൺമെന്റിന് കാർഷിക ബന്ദ നിയമപ്രകാരം നടപ്പിലാക്കിയ വർഷാസനം രൂപയുടെ മൂല്യശോഷണം മൂലം തീരെ അപരാപ്തമായി തീർന്നിരിക്കയാൽ സാധനങ്ങളുടെ വിലയുടെ അടിസ്ഥാനത്തിൽ വർഷാസ നം ഉയർത്തി ക്ഷേത്രങ്ങളുടെ ശോചനീയസ്ഥിതിക്ക് അറുതി വരുത്തണമെന്ന് ഇന്നിവിടെ കേളപ്പമന്ദിരത്തിൽ യോഗം ചേർന്ന് കൊട്ടിയൂർ പെരുമാൾ സേവാസംഘo  61മത് വാർഷിക പൊതുയോഗത്തിൽ ഒരു പ്രമേയo മുഖേന കേരള ഗവർമെന്റ്നോട് അഭ്യർത്ഥിച്ചു.

 

സംഘത്തിലെ ഭാരവാഹികളായി സി.ചന്ദ്രശേഖരൻ  (പ്രസിഡന്റ്) പി കെ ഗോവിന്ദൻ ( വൈസ് പ്രസിഡന്റ്) എൻ പ്രശാന്ത് (ജനറൽ സെക്രട്ടറി ) എൻ സ്വരാജ് ( ജോയിൻ  സെക്രട്ടറി  ). കെ കുഞ്ഞിരാമൻ( ഓഫീസ് സെക്രട്ടറി) എന്നിവ അടങ്ങിയ 15 അംഗ പ്രവർത്തകസമിതിയും 51 അംഗങ്ങൾ  അടങ്ങിയ ജനറൽ കമ്മിറ്റിയും യോഗം തിരഞ്ഞെടുത്തു.

 

ജൂൺ എട്ടാം തീയതി നെയ്യാട്ടതോടെ ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് ദർശനത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സഹായം നൽകുന്നതിനായി ക്ഷേത്ര പരിസരത്ത് 4 ക്യാമ്പുകൾ സ്ഥാപിച്ചു. ഭക്ത ജനങ്ങൾക്ക് പ്രസാദ ഊട്ടിനു സാധനങ്ങൾ സൂക്ഷിക്കുന്ന  ക്ലോക്ക് റൂമുകളും ശുചീകരണ സംവിധാനങ്ങളും ഒരുക്കാനും യോഗം നിശ്ചയിച്ചു.

സംഘത്തിന്റെ വിളയാട്ടൂർ ശാഖ മന്ദിരം ഉദ്ഘാടനം മെയ് പതിനെട്ടാം തീയതി നടത്തുവാനും അവിടെ വച്ച് സേവകരുടെ ഗ്രൂപ്പുകൾക്ക് അന്തിമരൂപം നൽകാൻ നിശ്ചയിച്ചു യോഗത്തിൽ പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. കെ.ഗോവിന്ദൻ നന്ദി പ്രകാശിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe