മഹാത്മാഗാന്ധിയുടെ പേര് പോലും കേന്ദ്രം ഭയക്കുന്നു: സലീം മടവൂർ

news image
Jan 13, 2026, 12:41 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: മഹാത്മാ ഗാന്ധിയെ വധിക്കാൻ പ്രേരണ നൽകിയ തത്വശാസ്ത്രത്തിൻ്റെ വക്താക്കൾ ഇന്ന് തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് മഹാത്മജിയുടെ പേര് ഇല്ലാതാക്കിയിരിക്കുകയാണെന്ന് ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. തൊഴിൽ ജനങ്ങളുടെ അവകാശം എന്നതിൽ നിന്ന് പുതിയ നിയമത്തിൽ ഭരണകൂടങ്ങളുടെ ഔദാര്യമാക്കി മാറ്റിയിരിക്കുകയാണ്.

ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റ്ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷം വഹിച്ച സമരത്തിൽ എം.പി. ശിവാനന്ദൻ , എം.കെ.പ്രേമൻ, എം.പി. അജിത, രജീഷ്‌മാണിക്കോത്ത്,രാജൻ കൊളാവിപ്പാലം, സുരേഷ് മേലേപ്പുറത്ത്, കബീർസലാല, സി.കെ.ജയദേവൻ, കെ.വി.ചന്ദ്രൻ , ചെറിയാവി സുരേഷ്ബാബു, എം.കെ.ലക്ഷ്മി,അശ്വതി ഷിനിലേഷ്,കെ.ടി.രാധകൃഷ്ണൻ, കെ.എം. കുഞ്ഞിക്കണാരൻ , വി.വി. മോഹനൻ , രാജ്നാരായണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe