തുറയൂർ : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തുറയൂർ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക പുതിയ ആശയങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹരിത സഭ കുട്ടികളുടെ പൂർണ നിയന്ത്രണത്തിൽ നടത്തിയത് വളരെ ശ്രദ്ധേയമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഹരിത സഭയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളിൽ നിന്നും പാനൽ പ്രധിനിധി ആയിട്ടുള്ള സജ റഹ്മത്ത് ഹരിത സഭയുടെ പ്രാധാന്യവും ലക്ഷ്യവും വിശദീകരിച്ചു. ആയിഷ അസൂറ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് ഓരോ സ്കൂളിൽ നിന്നും ഓരോ കുട്ടികൾ സ്കൂൾ തല റിപ്പോർട്ട് അവതരിപ്പിച്ചു.
ശേഷം ജനപ്രതിനിധികളുമായി കുട്ടികൾ സംവദിച്ചു. അസി. സെക്രട്ടറി എ ഇന്ദിര ഗ്രാമ പഞ്ചായത്ത് തല റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ നൗഷാദ് മാസ്റ്റർ, പി ഇ സി കൺവിനെർ രാംദാസ് മാഷ്, ബി ആര് സി പ്രധിനിധി നാജിയ ടീച്ചർ, പ്രധാന അധ്യാപിക സുചിത്ര ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വളരെ ചിന്താവഹവും മനോഹരവുമായി പള്ളികുനി എം എല്‍ പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു. അസി. സെക്രട്ടറി ഇന്ദിര എ സ്വാഗതം പറഞ്ഞ ചടങ്ങിന് ശുചിത്വ മിഷൻ ആര് പി സീനത്ത് നന്ദി പറഞ്ഞു.