പയ്യോളി: പള്ളിക്കരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കർഷക പ്രസ്ഥാനങ്ങളുടെ സജീവ സംഘാടകനുമായിരുന്ന വായോത്ത് നാരായണൻ നായർ (98) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു.
കണ്ണൂർ ജില്ലയിൽ റവന്യൂ ഇൻസ്പെക്ടറായി ജോലിയിലിരിക്കെ കമ്മ്യൂണിസ്റ്റ് കർഷക സമരങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ഉപേക്ഷിച്ചത്. തുടർന്ന് ജോലി രാജിവെച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നു. സി.പി.ഐ.എം അവിഭക്ത തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ചു. കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, തിക്കോടി പഞ്ചായത്ത് അംഗം എന്നീ നിലകളിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ഹരിദാസൻ (റിട്ട. സബ് ഇൻസ്പെക്ടർ), ഗോപിനാഥ്, രാധ (റിട്ട. അധ്യാപിക, കാവുന്തറ എ.യു.പി സ്കൂൾ), ശാന്ത (റിട്ട. അധ്യാപിക), പ്രേമ (റിട്ട. അധ്യാപിക), പത്മിനി, രജനി.
മരുമക്കൾ: കരുണാകരൻ പാലക്കണ്ടി (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, കാരയാട്), ശിവമാധവൻ (റിട്ട. എസ്.ഐ, പെരുവണ്ണാമുഴി), വിജയൻ (റിട്ട. അധ്യാപകൻ, കുറുമ്പയിൽ), രാജൻ (‘മാതൃഭൂമി’ ഏജന്റ്, കൂമുള്ളി), ഷീബ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് പയ്യോളി), ബിജിന, പരേതനായ ശശിധരൻ (റിട്ട. അധ്യാപകൻ, കായണ്ണ). സഹോദരൻ: പരേതനായ വായോത്ത് കുഞ്ഞിക്കണ്ണൻ നായർ.
