മുയിപ്പോത്ത് മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രവർത്തനം ആരംഭിച്ചു

news image
May 4, 2025, 5:12 am GMT+0000 payyolionline.in

 

മേപ്പയൂർ: മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ്‌ മുയിപ്പോത്ത് പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് എൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കിഷോർ കാന്ത് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ സുഗേഷ് മുഖ്യ പ്രഭാഷണം നടത്തി. ഓക്സിജൻ മെഷീൻ, ഫ്രീസർ, കട്ടിൽ, വീൽചെയർ, വീൽചെയർ വിത്ത് കമോഡ് , വാകിംഗ് സ്റ്റിക്ക്, വാക്കർ, എയർ ബെഡ്, കാമോഡ്, കസേര, മേശ, ടാർപ്പായ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യക്കാർക്ക് നൽകുക, ബ്ലഡ് പ്രഷർ, ഷുഗർ എന്നിവ നോക്കുവാനുള്ള സൗകര്യങ്ങൾ എന്നിവയാണ് പ്രാഥമികമായി ഒരുക്കിയിട്ടുള്ളത്.


ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ ആർ രാഘവൻ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൽ ശ്രീഷ ഗണേഷ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ആർ പി ഷോബിഷ് , ഇ കെ സുബൈദ, കുന്നത്ത് അനിത ടീച്ചർ, പി സി പ്രേമൻ, പി ടി അസീസ് , വി ചേക്കോട്ടി മാസ്റ്റർ, പട്ടയാട്ട് അബ്ദുള്ള, വിപിൻരാജ്, ആർ എം മുസ്തഫ,
കെ പി നജീബ് എന്നിവർ സംസാരിച്ചു. ട്രഷറർ സീനത്ത് ഒ പി ഫണ്ടുകൾ ഏറ്റുവാങ്ങി
സെക്രട്ടറി പി സി രാജീവൻ സ്വാഗതവും വൈസ് പ്രസിഡണ്ട് രാജീവൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe