മുസ്ലീം യൂത്ത് ലീഗിന്റെ ‘യൂത്ത് മാര്‍ച്ച് ‘ പ്രചരണ പ്രവർത്തനങ്ങൾക്ക് പയ്യോളിയിൽ തുടക്കമായി

news image
Sep 25, 2023, 2:19 am GMT+0000 payyolionline.in

പയ്യോളി : കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് പയ്യോളിയിൽ തുടക്കമായി.ആവിക്കൽ ലീഗ് ഓഫീസിൽ നടന്ന ശാഖാ ഭാരവാഹികളുടെ മീറ്റിംഗ് എസ്കെ സമീറിന്റെ അധ്യക്ഷതയിൽ 22ആം ഡിവിഷൻ മുൻ കൗൺസിലറും മുസ്ലിംലീഗ് പ്രസിഡന്റുമായ യുപി ഫിറോസ് ഉദ്ഘാടനം ചെയ്തു.

യൂത്ത് മാർച്ചിന്റെ വിജയത്തിന് വേണ്ടി ഒക്ടോബർ 15ന് പയ്യോളി മുൻസിപ്പൽ തലത്തിൽ പ്രതിനിധി സമ്മേളനം വെക്കാൻ തീരുമാനിച്ചു. ചടങ്ങിൽ കെ സി സിദ്ദീഖ്, നൗഷാദ് ടി പി, സവാദ് വയരോളി, മൻസൂർ മൂരാട്, അബൂദ്, മുനീർ സിഎം തുടങ്ങിയവർ സംസാരിച്ചു.എവി സക്കരിയ സ്വാഗതവും സുഫാദ് പി കെ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe