കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ജൂലായി 17 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ ബലി കര്‍മ്മങ്ങള്‍ നടക്കും.
ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികള്‍ ചെയ്തു. കടലിനഭിമുഖമായി സുരക്ഷാ വേലികള്‍ സ്ഥാപിച്ചു. പോലീസ്,ഫയര്‍ഫോഴ്‌സ്,കോസ്റ്റ് ഗാര്‍ഡ്,മെഡിക്കല്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കും.
ദേശീയ പാതയിലെ ക്ഷേത്ര കവാടം മുതല്‍ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലി തര്‍പ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തി വിടുക. രശീതിയാക്കിയ ശേഷം അവിടെ നിന്ന് തന്നെ ബലി സാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞതിന് ശേഷം ക്ഷേത്രകുളത്തില്‍ നിന്ന് കുളിക്കാം. ബലി തര്‍പ്പണത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കും.