മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു

news image
Apr 19, 2025, 10:48 am GMT+0000 payyolionline.in

നന്തിബസാർ: മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം കൊയിലാണ്ടി എസ് എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഷാബു പട്ടേരി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ. സുമതി, സ്നേഹതീരം പ്രസിഡണ്ട് ഹംസ നിടൂളി, കെ .കെ. ലിഗേഷ് വയലോരം അയൽപക്ക കൂട്ടായ്മ, കെ എം മുരളീധരൻ നന്മ റസിഡൻസ് അസോസിയേഷൻ, ജോയിന്റ് സെക്രട്ടറി സിനി ഷിബു, പ്രസിഡണ്ട് കെ പി ബാബുരാജ് എന്നിവര്‍   സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നായി ടി കെ കുമാരൻ, ഗോപാലൻ യു വി ടി, പുതിയോട്ടിൽ നാരായണൻ, പി.കെ കുമാരൻ, കാരഞ്ചേരി കെ എം നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് സ്നേഹഗ്രാമം കലാകാരന്മാർ ഒരുക്കിയ വിവിധ പരിപാടികൾ അരങ്ങേറി. പ്രകാശൻ പട്ടേരി സ്വാഗതവും കണിയാം കണ്ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe