പയ്യോളി : മൂരാട് പുതിയ എൻ.എച്ച് നിർമാണത്തിന്റെ ഭാഗമായി പൂർത്തിയായ ആറ് വരി പാതയിലെ പുതിയ പാലത്തിന് താഴെ ഹൈവേ നിർമാണ തൊഴിലാളികൾ മാലിന്യങ്ങൾ കൊണ്ടുവരുകയും തീയിടുകയും ചെയ്ത സംഭവത്തിൽ ഡിവിഷൻ കൗൺസിലർ വിവേകിന്റെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
സംഭവത്തിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്നലെ സ്ഥലം സന്ദർശിക്കുകയും നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി പോയതിനു ശേഷമാണു ഹൈവേ നിർമാണ തൊഴിലാളികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും വാഹനത്തിൽ കൊണ്ടുവരികയും തീയിടുകയും ചെയ്തത്. ഡിവിഷൻ കൗൺസിലർ വിവേകിന്റെ നേതൃത്വത്തിൽ വാഹനം തടയുകയും പ്രതി ഷേധിക്കുകയും ചെയ്തു.മുഴുവൻ മാലിന്യങ്ങൾ നീക്കം ചെയ്യാനും നാട്ടുകാർ ആവശ്യപ്പെട്ടു
