മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റും, സ്പോർട്സ് ജേഴ്സി പ്രകാശനവും നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ജേഴ്സി പ്രകാശനം ചെയ്തു.ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,കെ.എം.സുരേഷ്, കെ.പി.രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്,വിജീഷ്ചോതയോത്ത്, ബി.അശ്വിൻ,പി.കെ.അനീഷ് , കെ.ശ്രീധരൻ,സി.നാരായണൻ,വട്ടക്കണ്ടി ബാബുരാജ് എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫോറം ഭാരവാഹികളായിസി.പി. സുഹനാദ് -പ്രസിഡൻ്റ്, ജെ.എസ്. ഹേമന്ത് – സെക്രട്ടറി, എൻ.പി.വിഷ്ണുപ്രിയ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.