മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ നടന്നു. മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എം എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് ഷാദി അധ്യക്ഷനായി.

മേപ്പയ്യൂരിൽ നടന്ന എം എസ്.എഫ് പ്രവർത്തക കൺവെൻഷൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്യുന്നു
അൽ ഇർഷാദ്, കെ.കെ അഫ്നാൻ, കെ.മുഹമ്മദ് ജാബിർ, എ.കെ ഫഹദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡൻ്റ് പി.കെ സിനാൻ , വൈസ് :പ്രസിഡന്റുമാർ ഹാദി അൻവസ്, ഹനീൻ ഹസൻ, ജന: സെക്രട്ടറി റയാൻ കീപ്പോട്ട്, ജോ: സെക്രട്ടറിമാർ മിസ്ബാഹുൽ ഹഖ്, അബ്ദുൽ നയിം, ട്രഷറർ കെ.ടി.കെ മുഹമ്മദ് നാഫി എന്നിവരെ തെരെഞ്ഞെടുത്തു.