മേപ്പയ്യൂർ:കഴിഞ്ഞ സാമ്പത്തിക വർഷം 2025 ഫിബ്രവരി മാസം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക പരിപാടിയായ മേപ്പയ്യൂർ ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തത് അഴിമതി മൂടിവെക്കാൻ വേണ്ടിയാണെന്ന് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 17 വാർഡുകളിൽ ഓരോ വാർഡിൽ നിന്നും ഒന്നരലക്ഷം രൂപ വീതവും, പഞ്ചായത്ത് നടത്തിപ്പു കമ്മിറ്റി നേരിട്ട് പിരിച്ചെടുത്ത ഭീമമായ സാഖ്യയും, അല്ലാതെ സ്വരൂപിച്ചിട്ടുള്ള പണവും കാർണിവെൽ, സ്റ്റാൾ എന്നീയിനത്തിൽ പിരിച്ച പണവും വിനിയോഗിച്ച കണക്ക് പറയാതെ ഭരണ സമിതി മുന്നോട്ടു പോകുന്നത് അഴിമതി മൂടിവെക്കാൻ വേണ്ടി കൂടിയാണെന്ന് സായാഹ്ന ധർണ്ണയിൽ സൂചിപ്പിച്ചു.

യു.ഡി.എഫ് മേപ്പയ്യൂരിൽ നടത്തിയ പ്രതിഷേധ ധർണ്ണ ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ ധർണ്ണ മണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ.അനീഷ് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് കൺവീനർ കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, കെ.പി. രാമചന്ദ്രൻ, എം.എം അഷ്റഫ് , കെ.പി. വേണുഗോപാൽ, എം.കെ അബ്ദുറഹ്മാൻ, കെ.എം.എ അസീസ്, സി.പി. നാരായണൻ , ഇല്ലത്ത് അബ്ദുറഹ്മാൻ, ആന്തേരി ഗോപാലകൃഷ്ണൻ, ശ്രീനിലയം വിജയൻ, മുജീബ് കോമത്ത് സി.എം. ബാബു, അഷിദ നടുകാട്ടിൽ, കീഴ്പോട്ട് അമ്മത്, ഷബീർജന്നത്ത്, സത്യൻ വിളയാട്ടൂർ സംസാരിച്ചു. കെ.എം. ശ്യാമള , ഷർമിന കോമത്ത്, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ ,എടയിലാട്ട് ഉണ്ണിക്കൃഷ്ണൻ,പ്രസന്നകുമാരി ,അജ്നാസ് കാരയിൽ, കെ.കെ അനുരാഗ് ,റിഞ്ചു രാജ് എടവന ,ആർ.കെ. ഗോപാലൻ, ബിജു കുനിയിൽ, പി.കെ. സുധാകരൻ നേതൃത്വം നൽകി.