പയ്യോളി : അന്യായമായ ഒ.പി.ശീറ്റ് വില വര്‍ധനവ് പിന്‍വലിക്കുക, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുക, താത്കാലിക നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുക, ആശുപത്രിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മേലടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.ടി. വിനോദന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജയേന്ദ്രന്‍ തെക്കെകുറ്റി അധ്യക്ഷത വഹിച്ചു. ബിനു കാരോളി സ്വാഗതം പറഞ്ഞു.
ധര്‍ണ്ണയില്‍ കെ.പി. രമേശന്, രാജീവന് കൊടലൂര്‍, പ്രേമ ബാലകൃഷ്ണന്, ലിഷ കെ.കെ, ടി. ഗിരീഷ് കുമാര്‍, ഉണ്ണികൃഷ്ണന് വായാടി, ജയകൃഷ്ണന് ചെറുകുറ്റി, വാസു മാസ്റ്റര്‍, മഠത്തില്‍ രാജീവന്, ശശീന്ദ്രന് ടി.പി., ഗോപാലന് ടി.പി. എന്നിവര്‍ സംസാരിച്ചു.രതീഷ് കണ്ണലംകണ്ടി മണ്ഡലം കമ്മറ്റിക്കു വേണ്ടി നന്ദി രേഖപ്പെടുത്തി.മണ്ഡലം-ബ്ളോക്ക് ഭാരവാഹികളായ അറുപതിലേറെ പേര് പങ്കെടുത്ത ധര്‍ണ്ണാ സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഭാവി സമരപരിപാടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് വ്യക്തമാക്കി.